SignIn
Kerala Kaumudi Online
Thursday, 25 April 2024 6.55 AM IST

മെഡി. കോളേജിൽ ശ്രീസത്യസായി മൊബൈൽ മെഡിക്കൽ സ്റ്റോർ

baba

 മൊബൈൽ മെഡിക്കൽ സ്റ്റോർ വ്യാഴാഴ്ച രാവിലെ 10 മുതൽ 3 വരെ

തിരുവനന്തപുരം: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ രജത ജൂബിലിയോടനുബന്ധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ച മൊബൈൽ മെഡിക്കൽ സ്റ്റോർ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. തോന്നയ്ക്കൽ സായിഗ്രാമത്തിൽ നടന്ന ചടങ്ങിൽ മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജിൽ എല്ലാ വ്യാഴാഴ്ചയും രാവിലെ 10 മുതൽ 3 വരെയാണ് സൗജന്യ മൊബൈൽ മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നതെന്ന് ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അറിയിച്ചു. ബി.പി.എൽ കാർഡ് ഉടമകൾക്കാണ് ആദ്യഘട്ടത്തിൽ സൗജന്യമായി മരുന്നുകൾ നൽകുന്നത്. മരുന്നുകൾ വാങ്ങാൻ വരുന്നവർ ബി.പി.എൽ കാർഡോ ചികിത്സാ കാർഡോ കൂടാതെ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനും നിർബന്ധമായും ഹാജരാക്കണം. അടുത്തഘട്ടമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആഴ്ചയിൽ ഒരു ദിവസം മരുന്നുകളുമായി സൗജന്യ മൊബൈൽ മെഡിക്കൽ സ്റ്റോർ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

കുരിക്കകം വാർഡ് മെമ്പർ മനോജ്, കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി, ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ, ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. മുട്ടത്തറ വിജയകുമാർ, സായിഗ്രാമം സോഷ്യൽ ടൂറിസം പ്രോജക്ട് ഡയറക്ടർ പ്രൊഫ. ബി. വിജയകുമാർ, മംഗലപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മധു, ശ്രീ സത്യസായി ഐ.എ.എസ് അക്കാഡമി കോ- ഓർഡിനേറ്റർ അബ്ദുൾ സഫീർ, ഇന്റെക്‌സ് ഇന്ത്യ സർജിക്കൽ ആൻഡ് ഫാർമ സ്യൂട്ടിക്കൽസ് മാനേജിംഗ് ഡയറക്ടർ പി.എസ്. രാജൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

ക്യാപ്ഷൻ: ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ച മൊബൈൽ മെഡിക്കൽ സ്റ്റോർ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.