ശ്രീകാര്യം: കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി കിണർ നിർമ്മാണ തൊഴിലാളി മാതൃകയായി. കിണർ നിർമ്മാണ തൊഴിലാളിയായ ശ്രീകാര്യം ശാന്തിനഗർ എസ്.ആർ.എ 46ൽ ആന്റണിയാണ് സ്വർണം റസിഡന്റ്സ് അസോസിയേഷന്റെ സഹായത്തോടെ ഉടമയ്ക്ക് തിരികെ നൽകിയത്. വ്യാഴാഴ്ച രാവിലെ മത്സ്യം വാങ്ങുന്നതിനിടയിലാണ് മൂന്നര പവന്റെ സ്വർണമാല റോഡിൽ നിന്ന് ലഭിച്ചത്. ഉടനെ അസോസിയേഷൻ ഭാരവാഹികളെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യൂണിവേഴ്സിറ്റി ജോയിന്റ് രജിസ്റ്റാറായി വിരമിച്ച ചെമ്പഴന്തി സ്വദേശി ലൈലകുമാരിയുടേതാണ് മാലയെന്ന് കണ്ടെത്തി. ഈ ലോക്ക് ഡൗൺ കാലത്തും ഇത്തരത്തിൽ മാതൃകാപരമായി പ്രവർത്തിച്ച ആന്റണിയെ ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എൻ.സി ബോസും സെക്രട്ടറി പി.എസ്. സന്തോഷ് കുമാറും ചേർന്ന് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |