തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളായ എല്ലാവർക്കും സുപ്രീം കോടതി വിധി പ്രകാരം നഷ്ടപരിഹാരം നൽകുക, ഇരകളായ രോഗികളുടെ ചികിത്സയ്ക്ക് കാസർകോട് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുക, ഇവരുടെ കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി അവകാശ ദിനം ആചരിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഐക്യദാർഢ്യ സംഗമത്തിൽ എം. ഷാജർഖാൻ, സോണിയ ജോർജ്, സലാഹുദീൻ, സീറ്റദാസൻ, ശ്രീജ നെയ്യാറ്റിൻകര, എ. ഷൈജു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |