തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,115 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,647 പേർ രോഗമുക്തരായി. 8.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9,370 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,005 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അഞ്ചുപേർ ആരോഗ്യപ്രവർത്തകരാണ്.
പുതുതായി 2,369 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,948 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 37,084 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |