തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ 1,011 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ രണ്ട് പേർ ആരോഗ്യപ്രവർത്തകരാണ്. 1,471 പേർ രോഗമുക്തി നേടിയിട്ടുണ്ട്.എട്ട് ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 8,991പേരാണ് ചികിത്സയിലുള്ളത്. പുതുതായി 2,322 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 3,299 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 36,104 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |