തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പരിപാടിയുടെ ഭാഗമായി ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന സന്ദേശമുയർത്തി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാകാൻ നഗരസഭയും. ഇതിനായി നഗരസഭാ പരിധിയിലെ അഞ്ച് മണ്ഡലങ്ങളിലായി പച്ചക്കറി കൃഷി നടത്താനാണ് നഗരസഭ ഒരുങ്ങുന്നത്. കഴക്കൂട്ടം മണ്ഡലത്തിൽ പള്ളിത്തുറ വാർഡിൽ ആറ്റിൻകുഴി ഗവൺമെന്റ് എൽ.പി.എസിലും, വട്ടിയൂർക്കാവ് മണ്ഡലത്തിൽ കുടപ്പനക്കുന്ന് വാർഡിൽ കുടപ്പനക്കുന്ന് യു.പി.എസിലും, നേമം മണ്ഡലത്തിൽ പുഞ്ചക്കരി വാർഡിൽ പേരകം പാടത്തും, തിരുവനന്തപുരം മണ്ഡലത്തിൽ
തമ്പാനൂർ വാർഡിൽ എസ്.എം.വി. സ്കൂളിലും, കോവളം മണ്ഡലത്തിൽ വെങ്ങാനൂർ വാർഡിൽ മുക്കോലയ്ക്കൽ എൽ.വി.എച്ച്.എസ് സ്കൂളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കൃഷി ഓഫീസർമാർ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ചാർജ്ജ് ഓഫീസർ, ജനകീയാസൂത്രണ വിഭാഗം എന്നിവരുടെ യോഗം മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, നഗരസഭ സെക്രട്ടറി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |