തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വടക്കേ-തെക്കേ ശ്രീകോവിലുകളിൽ ശുദ്ധി, ദ്രവ്യകലശം എന്നിവ നടത്തുന്നതിനാൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പൊതുജനങ്ങൾക്കുള്ള സന്ദർശനസമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മേൽക്കൂര നിർമ്മാണ പ്രവർത്തനം നടന്നതിനാലാണ് ചടങ്ങുകൾ നടത്തുന്നത്. നാളെ രാവിലെ പതിവുപോലെയും വൈകിട്ട് അഞ്ചുമുതൽ ആറുവരെയുമാണ് സന്ദർശനത്തിന് അനുമതി. വ്യാഴം, വെള്ളി ദിവസങ്ങളിൽ നിർമാല്യ ദർശനവും മറ്റും പതിവുപോലെയും സന്ദർശന സമയം 8.30 മുതൽ ഒമ്പതുവരയുമാണ്. ഈ ദിവസങ്ങളിൽ വൈകിട്ടത്തെ സമയത്തിൽ മാറ്റമില്ല. ഉച്ചപൂജ കഴിഞ്ഞ് 11.30 ഓടെയും ക്ഷേത്രത്തിൽ പ്രവേശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |