തിരുവനന്തപുരം: മാനസികാരോഗ്യ പുനരധിവാസ പദ്ധതിയുടെ ഭാഗമായി രോഗമുക്തി നേടിയ അന്യസംസ്ഥാനക്കാരായ വ്യക്തികളെ സ്വന്തം ഭവനങ്ങളിലേക്ക് തിരികെ അയയ്ക്കുന്ന ചടങ്ങായ പ്രത്യാശയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ് സ്മാരക ഹാളിൽ മന്ത്രി. ഡോ. ആർ. ബിന്ദു നിർവഹിക്കും. പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വെഞ്ഞാറമൂട് ശ്രദ്ധ കെയർ ഹോം കേന്ദ്രത്തിലെ ആറുപേരെയാണ് കുടുംബങ്ങൾക്കൊപ്പം ചേർക്കുന്നത്. ഡി.കെ. മുരളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |