തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1,115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ 1,051 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 1,011 പേർ രോഗമുക്തി നേടി. 8.1 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8,421 പേരാണ് ഇനി ചികിത്സയിലുള്ളത്.പുതുതായി 1,309 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 2,890 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 33,641 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |