തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വടക്കേടത്തെ ശ്രീകോവിലിന്റെ മേൽക്കൂര നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് തന്ത്രിയുടെ നിർദ്ദേശ പ്രകാരം ബിംബ ശുദ്ധി നടത്തുന്നു. ഇന്നലെ പ്രാസാദ ശുദ്ധിയോടെ ശുദ്ധികർമ്മങ്ങൾ ആരംഭിച്ചു. ഇന്നും നാളെയും ബിംബശുദ്ധി, ഹോമം, ചതുശുദ്ധി ധാര, പഞ്ചഗവ്യം, പഞ്ചകം എന്നിവ വടക്കേടത്തും തെക്കേടത്തും ദ്രവ്യകലശം നടത്തും. അതിനാൽ രാവിലെ 5.15 മുതൽ 6.15 വരെയും 9.30 മുതൽ 12 വരെയും ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കും. വൈകിട്ടത്തെ ദർശന സമയത്തിൽ മാറ്രമുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |