SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.18 PM IST

ജില്ലയിൽ എട്ടിടത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ

dddd

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നുമുതൽ ഒരാഴ്ച ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ജില്ലയെ എ, ബി, സി, ഡി എന്നിങ്ങനെ നാലു മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങളെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം നഗരസഭ ബി കാറ്റഗറിയിലാണ്. ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല മുനിസിപ്പാലിറ്റികൾ സി കാറ്റഗറിയിലാണ്. ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആയിരിക്കും.

പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ

ഡി കാറ്റഗറി

ഉഴമലയ്ക്കൽ, കടയ്ക്കാവൂർ, ചെറുന്നിയൂർ, വിളവൂർക്കൽ, കിഴുവിലം, കഠിനംകുളം, ഒറ്റൂർ, ചെമ്മരുതി

സി കാറ്റഗറി

മുദാക്കൽ, വെട്ടൂർ, വക്കം, നെല്ലനാട്, അരുവിക്കര, കാട്ടാക്കട,മാറനല്ലൂർ, വിളപ്പിൽ, നാവായിക്കുളം, ആര്യനാട്,പെരിങ്ങമ്മല, ഇടവ, ഇലകമൺ, തൊളിക്കോട്, കരകുളം,പൂവച്ചൽ, ബാലരാമപുരം, കുന്നത്തുകാൽ,വിതുര, പൂവാർ,ആനാട്, പഴയകുന്നുമ്മേൽ, ആര്യങ്കോട്, ചിറയിൻകീഴ്, കല്ലറ, അതിയന്നൂർ, പുല്ലമ്പാറ, വെങ്ങാനൂർ, പാങ്ങോട്, പാറശാല, കാഞ്ഞിരംകുളം, ഒറ്റശേഖരമംഗലം

ബി കാറ്റഗറി

മലയിൻകീഴ്, കരവാരം, പെരുങ്കടവിള, പോത്തൻകോട്, മാണിക്കൽ, പള്ളിക്കൽ, അഞ്ചുതെങ്ങ്, മടവൂർ, മണമ്പൂർ, പുളിമാത്ത്, തിരുപുറം, പനവൂർ, കല്ലിയൂർ, കരുംകുളം, അമ്പൂരി, കിളിമാനൂർ, അണ്ടൂർക്കോണം, അഴൂർ,കോട്ടുകാൽ, മംഗലപുരം, ചെങ്കൽ, പള്ളിച്ചൽ, കള്ളിക്കാട്, കൊല്ലയിൽ

എ കാറ്റഗറി

വെമ്പായം, വാമനപുരം, നന്ദിയോട്, കുളത്തൂർ, നഗരൂർ, വെള്ളറട, കാരോട്, വെള്ളനാട്, കുറ്റിച്ചൽ

നിയന്ത്രണങ്ങൾ ഇങ്ങനെ

  • എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ സർക്കാർ ഓഫീസുകളും കമ്പനികളും കമ്മിഷനുകളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 100% ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. സി കാറ്റഗറിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ഈ ഓഫീസുകൾ 50% ആളുകളെ ഉപയോഗിച്ചു പ്രവർത്തിക്കാം.
  • തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾക്കു പുറമേ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കാം. ചൊവ്വ വ്യാഴം ദിവസങ്ങളിൽ ഓഫീസ് ജോലികൾ മാത്രമേ പാടുള്ളൂ. പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.
  • എ, ബി കാറ്റഗറിയുള്ള തദ്ദേശസ്ഥാപന പരിധിയിൽ പരമാവധി 15 ആളുകളെ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾക്കായി ആരാധനാലയങ്ങൾ തുറക്കാം.
  • എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷകൾ നടത്താം.
  • എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിംഗ് അനുവദിക്കും.
  • എ, ബി, സി കാറ്റഗറികളിൽ സൂപ്പർ മാർക്കറ്റുകളിൽ 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകൾ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ.
  • കാറ്റഗറി ഡിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും.
  • ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ ഓട്ടോൾ ഡ്രൈവർക്കുപുറമേ രണ്ടു യാത്രക്കാരെ കയറ്റി ഓടാം.
  • എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ടെക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവർത്തിക്കാം.
  • എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ജിമ്മുകൾ, ഇൻഡോർ സ്‌പോർട്‌സ് എന്നിവ എ.സി ഉപയോഗിക്കാതെ ആവശ്യത്തിന് വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ ഒരേസമയം പരമാവധി 20 പേരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.