SignIn
Kerala Kaumudi Online
Friday, 19 April 2024 4.35 PM IST

ഡോ.എസ്.അഹമ്മദിനെ പ്രവാസ ലോകത്തിന് വിസ്മരിക്കാനാവില്ല:ഗവർണർ

aris-muhammad-khan

തിരുവനന്തപുരം: പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ ജാഗ്രയോടെ പ്രവർത്തിച്ച പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദിനെ പ്രവാസി മലയാളി സമൂഹത്തിന് ഒരിക്കലും വിസ്മരിക്കാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. അഹമ്മദിന്റെ സപ്തതി ആഘോഷ ചടങ്ങ് രാജ്ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹമ്മദിന്റെ തിരഞ്ഞെടുത്ത മുഖപ്രസംഗങ്ങൾ അടങ്ങിയ കനൽ ചില്ലകൾ എന്ന പുസ്തകം ചടങ്ങിൽ സി.ദിവാകരന് നൽകി ഗവർണർ പ്രകാശനം ചെയ്തു.അഹമ്മദിന്റെ ചിത്രമുൾപ്പെടുത്തിയ തപാൽ വകുപ്പിന്റെ മൈ സ്റ്റാമ്പ് പ്രകാശനം നിംസ് മെഡിസിറ്റി എം.ഡി.എം.എസ്. ഫൈസൽ ഖാന് നൽകി നിർവഹിച്ചു. ഗവർണറുടെ സപ്തതി സ്‌നേഹോപഹാര സന്ദേശം ആഘോഷക്കമ്മിറ്റി ചെയർമാനും എം.ജി.എം ഗ്രൂപ്പ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാനും ഏറ്റുവാങ്ങി.കലാപ്രേമി ബഷീർ, കടയ്ക്കൽ രമേഷ്, തെക്കൻസ്റ്റാർ ബാദുഷ എന്നിവർ പങ്കെടുത്തു. ആദിത്യ കൃഷ്ണയുടെ മലയാളം,​ ഉറുദു ഭക്തി ഗാനവുമായാണ് ചടങ്ങ് ആരംഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.