SignIn
Kerala Kaumudi Online
Thursday, 28 March 2024 10.58 PM IST

ജ​ന​ജാ​ഗ്ര​ത​ ​പ​രി​പാ​ടി​ക​ൾ​ക്ക് 14​ന് തുടക്കം

s

തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷയും സ്ത്രീധനവും നിരോധിക്കേണ്ടതിന്റെ ആവശ്യകതയും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് കേരള ഗാന്ധി സ്മാരക നിധിയും വിവിധ ഗാന്ധിയൻ സംഘടനകളും ചേർന്ന് നടപ്പാക്കുന്ന ജനജാഗ്രതാ പരിപാടികൾക്ക് 14ന് തുടക്കം കുറിക്കുമെന്ന് ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.രാവിലെ 8ന് ആരംഭിക്കുന്ന ഒരു ദിവസത്തെ ഉപവാസത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കും.തുടർന്ന് ഗാന്ധി മാർഗ പ്രവർത്തകർ വീടുകളിൽ ഉപവാസവും പ്രാർത്ഥനയും നടത്തും.വൈകിട്ട് 4.30 മുതൽ 6 മണിവരെ ഗാന്ധി ഭവനിൽ നടക്കുന്ന ഉപവാസ സമാപനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,പി.ഗോപിനാഥൻ നായർ,അഡ്വ.അയ്യപ്പൻപിള്ള ,അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ കേരള ഗാന്ധി സ്മാരക നിധി സെക്രട്ടറി ഡോ .എൻ.ഗോപാലകൃഷ്ണൻ,മലയിൻകീഴ് വേണുഗോപാൽ,സബർമതി വി.കെ.മോഹൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.