തിരുവനന്തപുരം: വ്യാപാരികൾക്ക് കൂടുതൽ ഇളവുകൾ നൽകാത്ത സാഹചര്യത്തിൽ നാളെ മുതൽ എല്ലാ കടകളും ഞായറാഴ്ച ഉൾപ്പെടെ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി കോൺഗ്രസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാത്രി ഒൻപത് വരെയായിരിക്കും കടകൾ പ്രവർത്തിക്കുക. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പാളയം അശോക്, ജനറൽ സെക്രട്ടറി എം.വിജയ്, വൈസ് പ്രസിഡന്റ് പേരൂർക്കട മോഹനൻ, സെക്രട്ടറി ബിനോയ് ഷാനൂർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |