വക്കം :പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് വക്കത്ത് 11 കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടി സമരം നടത്തി.സി. പി.എം വക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11കേന്ദ്രങ്ങളിൽ അടുപ്പുകൂട്ടി സമരം നടത്തി പ്രതിഷേധിച്ചു. വക്കം മാർക്കറ്റ് ജംഗ്ഷനിലെ സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.ബി.സത്യൻ എം.എൽ.എ കുഞ്ചാൻവിളാകത്ത് തെക്കുഭാഗത്തും, അഡ്വ.ആറ്റിങ്ങൽ സുഗുണൻ നിലയ്ക്കാമുക്കിലും,പാർട്ടി ഏരിയ സെക്രട്ടറി അഡ്വ.എസ്.ലെനിൻ ഗാന്ധിമുക്കിലും, ചാമ്പാൻ വിളയിൽ ഒ.എസ്.അംബിക എം.എൽ.എയും, പാർട്ടി ഏരിയ സെന്റർ അംഗങ്ങളായ എം.പ്രദീപ് പോസ്റ്റാഫീസിനു മുന്നിലും, ജി.വേണുഗോപാലൻ നായർ ഏറൽ ജംഗ്ഷനിലും,സി.പയസ് എസ്.എൻ.ജംഗ്ഷനിലും,പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.വേണുജി വിളയിൽവിളാകത്തും,അഡ്വ.ഷൈലജാ ബീഗം മൗലവി ജംഗ്ഷനിലു,പൊലീസ് മുക്കിൽ അഞ്ചുതെങ്ങ് സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |