തിരുവനന്തപുരം: സ്വീവേജ് പദ്ധതിക്കായി പൊളിച്ച് ഒന്നര വർഷമായിട്ടും ഉള്ളൂർ- ആക്കുളം റോഡ്, മഞ്ചാടിറോഡ്, ശ്രീ ചിത്തിര തിരുനാൾറോഡ്, പുലയനാർകോട്ട – എസ്.എൻ നഗർ റോഡ് എന്നിവ ഗതാഗതയോഗ്യമാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് ജലഅതോറിട്ടിക്ക് നോട്ടീസയച്ചു. ജലഅതോറിട്ടി മാനേജിംഗ് ഡയറക്ടറും തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയും പരാതി പരിശോധിച്ച്, പരിഹാരമാർഗങ്ങൾ ഉൾപ്പെടുത്തി നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചശേഷം കേസ് പരിഗണിക്കും.
മുൻ നഗരസഭാ കൗൺസിലർ ജി. എസ് .ശ്രീകുമാർ, പ്രദേശവാസികളായ ദീപക്.സി, പ്രദീപ് എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |