SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.24 PM IST

അഭിമാനമാനത്തിന്റെ നെറുകയിൽ കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം

1

ശ്രീകാര്യം: കിഴങ്ങുവർഗ വിളകളുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗവേഷകേന്ദ്രം 58ന്റെ നിറവിൽ. 1963ലെ മൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. തിരുവനന്തപുരത്ത് തൈക്കാടുള്ള വാടക കെട്ടിടത്തിൽ 11 ജീവനക്കാരുമായിട്ടാണ് തുടക്കം. പിന്നീട് ശ്രീകാര്യത്തേക്ക് കേന്ദ്രം മാറ്റി.1968ൽ ബീഹാറിലെ ധോളിയിൽ ആരംഭിച്ച അഖിലേന്ത്യാ സംയോജിത കിഴങ്ങുവർഗ പദ്ധതി രാജ്യത്തെ പല ഭാഗത്തും ആരംഭിച്ചു. അതിന്റെ ആസ്ഥാനം ഇപ്പോൾ ശ്രീകാര്യം സി.ടി.സി.ആർ.ഐ.യിലാണ്.

രോഗ പ്രതിരോധശേഷിയുള്ള പോഷകാംശം നിറഞ്ഞ കിഴങ്ങുവിളകൾ പുതുതലമുറയ്ക്ക് ആകർഷകമായ പാസ്‌ത പോലുള്ള ഭക്ഷണരൂപത്തിൽ ഉത്പാദിപ്പിക്കുന്നതു മുതൽ കർഷകർക്ക് സ്‌മാർട്ട്ഫാർമിംഗ് നടത്തുന്നതിനുള്ള സാങ്കേതിക ഉപദേശം നൽകുന്നതു വരെയുള്ള പ്രവർത്തനങ്ങൾ ഇവിടെ നടത്തുന്നു.

68 കിഴങ്ങുവർഗ ഇനങ്ങൾ വികസിപ്പിച്ചിട്ടുള്ള ഇവിടെ 5500ൽ പരം ഇനത്തിൽപ്പെട്ട വിളകളും സംരക്ഷിക്കുന്നുണ്ട്. വ്യവസായിക പ്രാധാന്യമുള്ള മരച്ചീനി, പോഷക സമ്പുഷ്ടമായ മധുരക്കിഴങ്ങ്, കാച്ചിൽ, ചേന, ചേമ്പ്, കൂവക്കിഴങ്ങ്, മറ്റു ചെറുകിഴങ്ങ് ഇനങ്ങൾ എന്നിവയിലാണ് പ്രധാനമായും ഗവേഷണങ്ങൾ നടക്കുന്നത്. മരച്ചീനിയിൽ നിന്നും കള്ള് എന്ന ആശയം 30 വർഷങ്ങൾക്ക് മുമ്പ് ഇവിടത്തെ ശാസ്ത്രജ്ഞനായ ഡോ. ബാലഗോപാൽ പ്രാവർത്തികമാക്കിയിരുന്നു. ഇവിടെ വികസിപ്പിച്ച പ്രധാന ഇനങ്ങളാണ് നീലക്കാച്ചിൽ, നീലമധുരക്കിഴങ്ങ്, ഓറഞ്ച് മധുരക്കിഴങ്ങ് എന്നിവ.

ഗവേഷണകേന്ദ്രം വികസിപ്പിച്ച ജൈവ കീടനാശിനി കർഷകർക്കിടയിൽ ഏറെ പ്രചാരം നേടിയിരുന്നു. നന്മ, മേന്മ, ശ്രേയ എന്നിവയ്ക്ക് 2032 വരെ പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് കാർഷിക ഉത്പന്നങ്ങൾ വിപണനം ചെയ്യാനായി മാർക്കറ്റിംഗ് ആപ്ലിക്കേഷനായ ഹോംസ് തയ്യാറാക്കി. കിഴങ്ങുവർഗങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും നൽകുന്നു.

പുരസ്‌കാരങ്ങൾ നിരവധി

---------------------------------------

ഗവേഷണ മികവ് പരിഗണിച്ച് 1970ൽ ചിനോയ് ഗോൾഡ് മെഡൽ, 1985,1994,1998 വർഷങ്ങളിൽ ഐ.സി.എ.ആർ ടീം റിസർച്ച് അവാർഡുകൾ, 1991ൽ ഡി.എൽ ഉഷ്ണമേഖലാ റൂട്ട് വിളകൾക്കുള്ള പ്ലക്നെറ്റ് അവാർഡ്, 2005ൽ സർദാർ പട്ടേൽ ഔട്ട് സ്റ്റാൻഡിംഗ് ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ്, 2006ൽ ഐ.എസ്.ടി.ആർ.സിയുടെ വിറ്റാ അവാർഡ്, 2013ൽ സാമന്ത ചന്ദ്രശേഖർ അവാർഡ് (2013), 2014ൽ ഇന്റർനാഷണൽ പൊട്ടാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഫെർട്ടിലൈസർ അസോസിയേഷൻ ഒഫ് ഇന്ത്യ അവാർഡ്, 2014ൽ തന്നെ എൽ.സി.സിക്ക എൻ‌ഡോവ്‌മെന്റ് അവാർഡ്, 2017ൽ IZA (ഇന്റർനാഷണൽ സിങ്ക് അസോസിയേഷൻ) അവാർഡ്, ദേശ്‌മുഖ് സയന്റിസ്റ്റ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

 1963ൽ സ്ഥാപിച്ചു

 1966ൽ നിയന്ത്രണം കേന്ദ്ര സർക്കാർ

ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് കൈമാറി

 1972 ൽ ശ്രീകാര്യത്ത് സ്ഥലം കണ്ടെത്തി

സ്ഥാപനം അവിടേക്ക് മാറ്റി സ്ഥാപിച്ചു

 1976 സെപ്തംബറിൽ ഒറിസയിൽ ഒരു പ്രാദേശിക കേന്ദ്രം

ആരംഭിച്ചുകൊണ്ട് പ്രവർത്തനം രാജ്യത്ത് വ്യാപിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.