കിളിമാനൂർ: റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിനു മുമ്പ് ഒഴിഞ്ഞ് കിടക്കുന്ന അദ്ധ്യാപക തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തണമെന്നും ഒഴിവുകൾ നികത്തുന്നത് വരെ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ )സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദീൻ ആവശ്യപ്പെട്ടു.
കെ.എ.എം.എ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ ഭാഷാദ്ധ്യാപക ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി എസ്. നിഹാസ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അസ്ലം എറണാകുളം ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലാ പ്രസിഡന്റ് ഷെഫീർ ഖാസിമി, സംസ്ഥാന വനിതാ ഫോറം കൺവീനർ സംഗീത റോബർട്ട്, നജീബ് കല്ലമ്പലം,എ. മുനീർ കിളിമാനൂർ, അൻസാർ എൽ.എ, സുമയ്യ, ഉനൈസ, റഫീഖ് വർക്കല, യാസർ, ഷംനാദ് വർക്കല, മുജീബ്കണിയാപുരം, അനസ്, സാജുദീൻ പാലോട്, അൻസാരി നെടുമങ്ങാട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |