SignIn
Kerala Kaumudi Online
Thursday, 25 April 2024 7.55 PM IST

കീടങ്ങളെ അകറ്റി കൃഷിയെ സംരക്ഷിക്കാം

kk

പാലോട്: ലോക്ക് ഡൗൺ തുടങ്ങിയതോടെ വീട്ടിലിരിപ്പായവർ സമയം ചിലവഴിക്കാൻ കണ്ടെത്തിയത് അടുക്കള കൃഷിയും മട്ടുപ്പാവിലെ കൃഷിയുമൊക്കെയാണ്.ഇനി ലോക്ക് ഡൗൺ കഴിഞ്ഞ് സ്വന്തം തിരക്കിലേക്ക് തിരിച്ചുപോകുമ്പോൾ പച്ചക്കറി ചെടിയിൽ നിന്ന് വിളവ് ലഭിക്കേണ്ട സമയമാകും. എന്നാൽ ഈ ചെടികൾക്ക് വരുന്ന രോഗങ്ങളും കീടങ്ങളുടെ ആക്രമണവുമെല്ലാം പലരെയും അലട്ടുന്ന വിഷയമാണ്. എന്നാൽ അതിന് പ്രതിവിധിയുണ്ട്. നമുക്ക് വീട്ടിൽ തന്നെ ജൈവകീടനാശിനികൾ തയ്യാറാക്കാവുന്നതാണ്. ചെടികളെ സംരക്ഷിക്കുന്നതിന് നമുക്ക് തന്നെ ചെയ്തെടുക്കാവുന്ന ചില കീടനാശിനികളെ കുറിച്ചുള്ള നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് നന്ദിയോട് കൃഷിഭവനിലെ ഉദ്യോഗസ്ഥർ.

*******രോഗ‌‌ങ്ങളും പ്രയോഗിക്കാവുന്ന ജൈവകീടനാശിനികളും.

ഇലമുരടിപ്പ് രോഗം

ഇലമുരടിപ്പ് രോഗം ബാധിച്ചാൽ ചെടി പൂക്കാതെ നശിച്ച് പോകുകയുമാണ് പതിവ്. ഈ പ്രശ്നത്തിന് ആറ് അല്ലി വെളുത്തുള്ലിയും 5 കാന്താരി മുളക്,ഇഞ്ചി,അര സ്പൂൺ മ‌‌ഞ്ഞൾപ്പൊടി,അ‌രകപ്പ് വെള്ളം എന്നിവ ചേർത്ത് പ്രയോഗിച്ചാൻ പരിഹാരം കാണാൻ കഴിയും. ഇവ ചേർത്ത് നന്നായി അരച്ച് ഇതിൽ 15 മില്ലിവേപ്പെണ്ണ ചേർത്ത് രോഗം ബാധിച്ച ഭാഗത്ത് സ്പ്രേ ചെയ്യ്താൽ ഒരു പരിധിവരെ രോഗത്തിന് പരിഹാരം കാണാൻ കഴിയും.

ഇലചുരുട്ടിപ്പുഴു

ഇലചുരുട്ടിപ്പുഴു ചെടിയുടെ വളർച്ച മുരടിപ്പിനും ചെടിവാടുന്നതിനും കാരണമാകുന്നു. 10ഗ്രാം കാന്താരി മുളക് 1ലിറ്റർ ഗോമൂത്രത്തിൽ അരച്ച് 90 ലിറ്റർ വെള്ളം ചേർത്ത് പുഴുക്കളുടെ മേൽ തളിച്ചാൽ ചെടിയെ നശിപ്പിക്കുന്ന പുഴുക്കളെ ഇല്ലാതാക്കാം

ഇലപ്പുള്ളി രോഗം

പ്രധാനമായും ചീര, വെണ്ട, വഴുതന, പച്ചമുളക്, തക്കാളി എന്നീ ചെടികളിൽ കണ്ടുവരുന്ന രോഗമാണിത്. രോഗം വന്ന ഇലയുടെ അടിഭാകത്ത് പൊടിപോലെ പറ്റിപിടിച്ചിരികുന്നത് കാണാം. ഇലകൾ ചത്തവേറ്റ പോലെ വരുകയും ചുള്ളികൾ വീഴുകയും ചെയ്യും. 40 ഗ്രാം പാൽക്കായം 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് 8 ഗ്രാം സോഡാപ്പൊടി, 32 ഗ്രാം മഞ്ഞൾപൊടി എന്നിവ ചേർത്ത പാൽകായം മഞ്ഞൾപൊടി മിശ്രിതം തയ്യാറാക്കി രോഗം ബാധിച്ച ഇലകളുടെ ഇരുഭാഗത്തും സ്പ്രേ ചെയ്യാം.

മുഞ്ഞ

ഷഡ്പദങ്ങൾ പരത്തുന്ന മുഞ്ഞ പ്രധാനമായും പയറിനെ ബാധിക്കുന്ന രോഗമാണിത്. അര ലിറ്റർ വെള്ളത്തിൽ 60 ഗ്രാം ബാർസോപ്പ് (ഡിറ്റർജെന്റ് ഒഴിവാക്കി )ലയിപ്പിച്ച് 1 ലിറ്റർ വേപ്പെണ്ണ ചേർത്ത് വേപ്പെണ്ണ ഏമാൻഷൻ നിർമ്മിച്ച് തളിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.