തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 684 പേർ രോഗമുക്തരായി. 8.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,638 പേർ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 911 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരാൾ ആരോഗ്യപ്രവർത്തകനാണ്. പുതുതായി 2,141 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2221 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 31069 ആയി.
കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭയിലെ പൗഡിക്കോണം, ശ്രീകാര്യം വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും പള്ളിത്തുറ വി.എസ്.എസ്.സി മേഖല മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഈ പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |