പാറശാല: ' പ്രകൃതിയില്ലാതെ മനുഷ്യനില്ല, വായു, വെള്ളം, മണ്ണ് തുടങ്ങിയ വിഭവങ്ങളെ ഞാൻ സംരക്ഷിക്കുന്നതാണ് ' തുടങ്ങിയ കൃഷിയുടെ മഹത്വങ്ങൾ ഉൾക്കൊള്ളുന്നതും എസ്.പി.സി യുടേതുമായ 10 വാക്യങ്ങൾ ഏറ്റ് പറഞ്ഞ് പ്രതിജ്ഞ ചൊല്ലിയാണ് വിദ്യാർത്ഥി പൊലീസുകാർ പാടത്ത് ഇറങ്ങിയത്.കർഷക ഗ്രാമം എന്നറിയപ്പെടുന്ന ചെങ്കൽ കൃഷിഭവന് കീഴിലുള്ള വ്ലാത്താങ്കര കരിപാഠശേഖരത്തിൽ നെൽകൃഷി പഠനത്തിനായി എത്തിയതാണ്പെരുമ്പഴുതൂർ ഗവ.ഹൈ സ്കൂളിലെ ഈ വിദ്യാർത്ഥി പൊലീസുകാർ.ഏലായിൽ തരിശായി കിടന്ന 50 സെൻറ് വയലിലാണ് ഇത്തവണ എസ്.പി.സി യുടെ നേതൃത്വത്തിൽ കൃഷിയിറക്കിയത്.പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ.ജോജി കൃഷി ഓഫീസർ ആർ.ജെ.ആൻസിക്ക് ഞാർ നൽകി എസ്.പി.സി യുടെ നെൽകൃഷി ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ എ.സുന്ദരദാസ്, പി.ടി.എ പ്രസിഡൻറ് പി.മുരുകൻ, വാർഡ് മെമ്പർ ലാൽ രവി, സ്കൂൾ എസ്.എം.സി ചെയർമാൻ എസ്.സുധീർചന്ദ്രബാബു, വികസനകാര്യ കമ്മിറ്റി അംഗം എൽ.മഹാദേവൻ, ഡ്രിൽ ഇൻസ്ട്രക്ടറും നെയ്യാറ്റിൻകര സ്റ്റേഷനിലെ എ.എസ്.ഐ എസ്.റോയി, കൃഷി അസിസ്റ്റൻറ് പ്രീജ, അദ്ധ്യാപകർ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസറയുടെ ചുമതലയുള്ള പി.എസ്.ഗോഡ്വിൻ, ജയറസ് ഗീതാകുമാരി, അദ്ധ്യാപകർ , വിദ്യാർത്ഥികൾ തുടങ്ങിയവർ ഞാർ നട്ട് കൃഷിയിൽ പങ്കാളികളായി. നെൽക്കൃഷിയെക്കുറിച്ച പഠിക്കുന്നതോടൊപ്പം കൃഷിയിലൂടെ ലഭിക്കുന്ന വരുമാനം സ്കൂൾതല ചാരിറ്റി പ്രവർത്തനങ്ങൾക്കായി കൈമാറുന്നതിനാണ് പദ്ധതിയിലൂടെ വിദ്യാർത്ഥികൾ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |