തിരുവനനതപുരം: റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് വനിത സിവിൽ പൊലീസ് റാങ്ക് ഹോൾഡർമാർ സെക്രട്ടേറിയേറ്റ് പടിക്കൽ ആരംഭിച്ച അനിശ്ചിതകാല സമരം എട്ടാം ദിവസത്തിലേക്ക്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ നിന്നായി കൂടുതൽ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റ് പടിക്കലെത്തി.ഇന്നലെ വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ബാനർ പിടിച്ച് പ്രതിഷേധ റാലി നടത്തി.
കഴിഞ്ഞ റാങ്ക് പട്ടികകളെ അപേക്ഷിച്ച് വളരെ കുറച്ച് നിയമനങ്ങൾ മാത്രമാണ് നടന്നത്. തങ്ങളുടെ റാങ്ക് പട്ടിക ഇതുവരെ നീട്ടിയിട്ടില്ലെന്നും സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും റാങ്ക് ഹോൾഡർ പ്രതിനിധികളായ അങ്കിതയും അനീനയും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |