SignIn
Kerala Kaumudi Online
Saturday, 20 April 2024 3.23 PM IST

കാണാൻ സൂര്യയെത്തും; രാജാജിയിലെ ഫ്രീക്കൻമാ‌‌ർ ഹാപ്പി

viral-dance

തിരുവനന്തപുരം: തമിഴ് ‌താരം സൂര്യയ്ക്ക്‌ ജന്മദിനമാശംസിച്ച് രാജാജി നഗറിലെ (ചെങ്കൽചൂള)​ ഫ്രീക്കൻ പയ്യന്മാ‌ർ തകർത്താടിയ ഡാൻസ് ഇന്ന് കേരളത്തിന് പുറത്തും വൈറലാണ്.

‘അയൻ’ സിനിമയിലെ ഗാനരംഗമാണ് പുനരാവിഷ്‌കരിച്ചത്. മാസ് ഡാൻസ് കണ്ട് ഞെട്ടിയ സൂര്യ കൊവിഡ് കാലം കഴിഞ്ഞ് കേരളത്തിലെത്തിയാൽ ഇവരെ കാണാനെത്തുമെന്ന് ഫാൻസ് അസോസിയേഷൻകാർ വഴി ഉറപ്പു നൽകി.

സൂര്യ കേരളത്തിലേക്ക് വരുന്നതിനു മുമ്പ് ചെന്നൈയിലേക്ക് ട്രെയിൻ കയറിയാലോയെന്നും ഇവർ ആലോചിക്കുന്നുണ്ട്. സൂര്യ ട്വിറ്ററിലൂടെ ഡാൻസ് ഷെയർ ചെയ്‌തിരുന്നു. ഇതിനുപിന്നാലെ പയ്യാന്മാരെത്തേടി സൂര്യയുടെ ശബ്‌ദ സന്ദേശവുമെത്തി.സന്ദേശത്തിൽ രാജാജി നഗറിനെപ്പറ്റി സൂര്യ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

മൊബൈൽ ഫോണിൽ അഭി തീർത്ത വിസ്‌മയം

സുഹൃത്തിന്റെ ചുമലിൽ കയറി സെൽഫിസ്‌റ്റിക്കിൽ കമ്പി കെട്ടി റെഡ്‌മി നോട്ട്‌ 9 ഉപയോഗിച്ചാണ് പ്ലസ് ടു ഫലം കാത്തിരിക്കുന്ന അഭി കൂട്ടുകാരുടെ ഡാൻസിന്റെ ഷൂട്ടും എഡിറ്റുമെല്ലാം ചെയ്തത്.

ദിവസവും മണിക്കൂറുകളോളം ചെലവഴിച്ചാണ് പന്ത്രണ്ടംഗസംഘം ഡാൻസ് ഉഷാറാക്കിയത്. തിരുവനന്തപുരം മോഡൽ സ്‌കൂൾ വിദ്യാർത്ഥികളായ സിബിൻ, ജോബിൻ, സ്‌മിത്ത്‌, കാർത്തിക്‌, പ്രണവ്‌, നിഖിൽ, ജോജി, സൂരജ്‌, അജയ്‌, പ്രവിത്ത്‌, അഭിജിത്ത്‌ എന്നിവരാണ്‌ തകർത്താടിയത്. ഒരാളൊഴികെ ബാക്കിയുളളവർ പ്ലസ്‌ടു ഫലം കാത്തിരിക്കുന്നു. ഇവരിൽ പലരും കുടുംബംപോറ്റാൻ ചെറുജോലികൾക്കും പോകുന്നുണ്ട്. ജോബിനും കാർത്തികും മാത്രമാണ് സൂര്യ ആരാധകർ. മറ്റുളളവർ വിജയ് ഫാൻസാണ്. യഥാർത്ഥ ഗാനരംഗത്തിന്റെ പശ്‌ചാത്തലവുമായി സാമ്യമുള്ള രാജാജി നഗറിനുളളിൽ തന്നെയാണ് ഷൂട്ടിംഗ് നടന്നത്. കടൽ പശ്ചാത്തലമുള്ള ദൃശ്യങ്ങൾ വേളിയിൽ ചിത്രീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.