ആറ്റിങ്ങൽ: ദേശാടനക്കിളികൾ വീണ്ടും ആറ്റിങ്ങലിൽ വിരുന്നെത്തി. താറാവിനോട് രൂപസാദൃശ്യമുള്ള പക്ഷികളാണ് എല്ലാ വർഷവും ജൂലായിൽ ആറ്റിങ്ങലിൽ വിരുന്നെത്താറുള്ളത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ കിളികൾ ആറ്റിങ്ങലിൽ എത്തുകയും കുഞ്ഞുങ്ങളെ വിരിയിച്ചു അവ പറക്കാറാകുമ്പോൾ മടങ്ങിപ്പോവുകയുമാണ് പതിവ്.
ഇത്തവണയും പതിവ് തെറ്റിക്കാതെ ആറ്റിങ്ങലിലെത്തിയ ആൺപക്ഷിയും പെൺപക്ഷിയും അഞ്ച് കുഞ്ഞുങ്ങളുമടങ്ങുന്ന പക്ഷി കുടുംബത്തെയാണ് ഞായറാഴ്ച രാവിലെ കുഴിമുക്കിൽ നിന്ന് കണ്ടെത്തിയത്.
ഇതിൽ ആൺ പക്ഷി പറന്ന് പോയതിനെ തുടർന്ന് പെൺപക്ഷിയെയും 5 കുഞ്ഞുങ്ങളെയും ആറ്റിങ്ങൽ ഫയർഫോഴ്സിലെ ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാ കുഞ്ഞുങ്ങളും പറക്കമുറ്റിയതിന് ശേഷം പക്ഷികളെ വനം വകുപ്പിന് ഏല്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ആറ്റിങ്ങലിൽ മയിലുകളും ദേശാടനകിളികളുമൊക്കെ വിരുന്നെത്തുന്നത് പതിവായികൊണ്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |