കിളിമാനൂർ:എ.ഐ.വൈ.എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പാഠനോത്സവ ക്യാമ്പയിന് തുടക്കമായി. പഠനോപകരണ വിതരണോദ്ഘാടനം പി.എസ്.സുപാൽ എം .എൽ .എ നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് രതീഷ് വല്ലൂർ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം.റാഫി,ജില്ലാ കൗൺസിൽ അംഗം അഡ്വ.പി. ആർ.രാജീവ്,കാരേറ്റ് മുരളി,ജി.എൽ.അജീഷ്,ജെ.സുരേഷ്,കെ.ജി.ശ്രീകുമാർ,സി.സുകുമാരപിള്ള,ടി.എം.ഉദയകുമാർ,എൽ.ആർ.അരുൺരാജ്, സുഹൈൽ ചൂട്ടയിൽ,എസ്.സുജിത്ത് എന്നിവർ സംസാരിച്ചു.സി.എം.എ,യു.എസ്.എ പരീക്ഷയിലൂടെ നാടിന് അഭിമാനമായിമാറിയ ചന്ദനാബോസിനെ ചടങ്ങിൽ ആദരിച്ചു.എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി റഹീം നെല്ലിക്കാട് സ്വാഗതവും പഴയകുന്നുമ്മേൽ മേഖലാ സെക്രട്ടറി അരവിന്ദ് കളീലിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |