കിളിമാനൂർ: കൊച്ചു പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. കഴിഞ്ഞ ദിവസം പാലത്തിലെ പ്രധാന വാർപ്പ് കഴിഞ്ഞു. നിർമ്മാണപ്രവർത്തികൾ ഒ.എസ്.അംബിക എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിലയിരുത്തി. കാലപ്പഴക്കവും ബലക്കുറവും കാരണം പഴയ പാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏപ്രിൽ 28 ന് തുടക്കമായിരുന്നു. പാലത്തിന്റെ നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. എം.എൽ.എയ്ക്കൊപ്പം എക്സിക്യൂട്ടീവ് എൻജിനിയർ അജിത്, എ.എക്സ്.ഇ അരവിന്ദ്, ഓവർസിയർമാരായ അൻവർ, മനു, വാർഡംഗങ്ങളായ സലിൽ, അജ്മൽ, ശ്യാം നാഥ്, സി.പി.എം ഏരിയാ കമ്മിറ്റി അംഗം ഷാജഹാൻ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |