തിരുവനന്തപുരം:സ്ത്രീ സുരക്ഷയെ ആസ്പദമാക്കി ജഡായു രാമ കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഷീ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മാർഗി മധുരിമ സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് അർഹയായി. ഒരിടത്തൊരു ആൺകുട്ടി എന്ന ഹ്രസ്വ ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ്.ദേശീയ ബാലശ്രീ വിജയികൂടിയായ മധുരിമ തിരുവനന്തപുരം വിമൻസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും നങ്ങ്യാർകൂത്ത് കലാകാരിയുമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പി.ആർ.ഒ മുരളി കോട്ടയ്ക്കകത്തിന്റെയും ഫിനാൻസ് സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി കെ.ബി മീനാബികയുടെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |