SignIn
Kerala Kaumudi Online
Thursday, 25 April 2024 11.23 AM IST

സ്റ്റുഡന്റ് പൊലീസ് കേഡറ്റിന് 12 വയസ്; വാർഷികാഘോഷം ഇന്ന്

ddd

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളുടെ ജീവിതവും കാഴ്ചപ്പാടും മാറ്റിമറിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിക്ക് ഇന്ന് 12 വയസ്. വാർഷികദിനാചരണം വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയുടെ ഫേസ്ബുക്ക്, യു ട്യൂബ് പേജുകളിലൂടെ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും. വാർഷികത്തോടനുബന്ധിച്ച് ഇന്ന് മുതൽ ഏഴ് വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെമ്പാടും വിവിധ പരിപാടികൾ സംഘടിപ്പിക്കും.
ഇന്ന് രാവിലെ 8.45ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അദ്ദേഹത്തിന് ഗാർഡ് ഒഫ് ഓണർ നൽകും. തുടർന്ന് പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി അനിൽ കാന്ത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പതാക ഉയർത്തി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കും. ഇതേസമയം എല്ലാ ജില്ലകളിലും പതാക ഉയർത്തലും ഗാർഡ് ഒഫ് ഓണറും സംഘടിപ്പിക്കും.
മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ഡി.ജി.പി അനിൽ കാന്ത്, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി പി. വിജയൻ എന്നിവർ പങ്കെടുക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.കെ. കേശവൻ, എക്‌സൈസ് കമ്മിഷണർ എസ്. അനന്തകൃഷ്ണൻ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എ.ഡി.ജി.പി വിജയ് സാഖറെ, പട്ടികജാതി വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുനീത് കുമാർ എന്നിവർ എസ്.പി.സി ദിന സന്ദേശം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.