തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1050 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1044 പേർ രോഗമുക്തരായി. 7.4 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10646 പേർ ചികിത്സയിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 973 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
പുതുതായി 2,243 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1,780 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32,280 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |