SignIn
Kerala Kaumudi Online
Thursday, 25 April 2024 5.52 PM IST

സി.ബി.എസ്.ഇ പത്താം ക്ലാസ് : ജില്ലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം

ssss

തിരുവനന്തപുരം:സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം.പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പരീക്ഷയെഴുതിയ 343 വിദ്യാർത്ഥികളിൽ 44 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. അപ്‌സര ജോസ്,നിഖിലേഷ് ജോഷി എന്നിവർ 99.6 ശതമാനം മാർക്കോടെ ഒന്നാമതെത്തി. പട്ടം ആര്യാ സെൻട്രൽ സ്‌കൂളിൽ പരീക്ഷ ഏഴുതിയ 203 പേരും വിജയിച്ചു.500ൽ 499 മാർക്ക് നേടിയ നിവേദിത സി. ബിജുവിനാണ് ഒന്നാംസ്ഥാനം.

മുക്കോലയ്‌ക്കൽ സെന്റ്. തോമസ് സെൻട്രൽ സ്‌കൂൾ നൂറ് ശതമാനം വിജയം നേടി. 223 വിദ്യാർത്ഥികളിൽ 193 പേർ ഡിസ്റ്റിംഗ്ഷനും 29 പേർ ഫസ്റ്റ്ക്ലാസും നേടി. 23 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. രാഹുൽ വിനോദ്, നിവേദിത അനൂപ് (99.5%) എന്നിവർ ഒന്നാമതെത്തി.വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിലെ 314 വിദ്യാർത്ഥികളിൽ 309 പേർക്കാണ് ഫസ്റ്റ് ക്ലാസ്. 121 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 99.6 ശതമാനം മാർക്കോടെ പി.ടി.അതുൽ ഒന്നാമതെത്തി.

കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂൾ തുടർച്ചയായ പതിമ്മൂന്നാം തവണയും 100 ശതമാനം വിജയം കൈവരിച്ചു.135 വിദ്യാർത്ഥികളിൽ 36 പേർ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടി.120 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 499 മാർക്ക് നേടിയ സാറാ ഫാത്തിമ, 498 മാർക്ക് നേടിയ ഹിബ പർവിൻ എന്നിവർ മുന്നിലെത്തി.

ആക്കുളം എം.ജി.എം. സെൻട്രൽ പബ്ലിക് സ്‌കൂളും 100 ശതമാനം വിജയം നേടി. 257 പേരിൽ 155 വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനും, ബാക്കിയുളളവർ ഫസ്റ്റ് ക്ലാസും നേടി. 99.4 ശതമാനം മാർക്ക് നേടി ആർ. അനിരുദ്ധ്, സി.ആദിത്യ എന്നിവർ ഒന്നാമതെത്തി. കുന്നുംപുറം ശാന്തിനികേതൻ സ്‌കൂൾ 100 ശതമാനം വിജയം സ്വന്തമാക്കി. പരീക്ഷയെഴുതിയ 110 വിദ്യാർത്ഥികളിൽ 52 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 17 പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. 98.2 ശതമാനം മാർക്കോടെ അനുപം മനോജാണ് ഒന്നാമതെത്തിയത്.

വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവനിൽ 43 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ഒമ്പത് പേർ എല്ലാ വിഷയങ്ങൾക്കും എ വൺ നേടി. ആക്കുളം ദി സ്‌കൂൾ ഒഫ് ദി ഗുഡ് ഷെപ്പേർഡിൽ പരീക്ഷയെഴുതിയ 180 പേരിൽ 81 പേരും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയപ്പോൾ 88 പേർ ഡിസ്റ്റിംഗ്ഷന് അർഹരായി. നഫ്‌സ സജു 99.6 ശതമാനം മാർക്ക് നേടി ഒന്നാമതെത്തി.

മരുതംകുഴി ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിൽ പരീക്ഷയെഴുതിയ 30 കുട്ടികളും വിജയിച്ചു. 14 പേർ ഡിസ്റ്റിംഗ്ഷനും 12 പേർ ഫസ്റ്റ്ക്ലാസും നാല് പേർ സെക്കൻഡ് ക്ലാസും നേടി. 95.2 ശതമാനം മാർക്കോടെ വി.എസ്. മാളവിക ഒന്നാമതെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.