തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ പട്ടികജാതി പെൺകുട്ടികളുടെ വിവാഹ ഫണ്ട് തട്ടിയെടുത്തത് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മഹിളാമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപറേഷന് മുന്നിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് സംസ്ഥാന അദ്ധ്യക്ഷ ആർ. നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ വി.ടി. രമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയ രാജീവ് അദ്ധ്യക്ഷയായി. സംസ്ഥാന ജനറൽ സെക്രട്ടറി രാഗേന്ദു, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. രൂപ ബാബു, സംസ്ഥാന സെക്രട്ടറി അഞ്ജന, ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |