തിരുവനന്തപുരം: പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ(ഡബ്ലു.ഐ.പി.ആർ) 10 ശതമാനത്തിന് മുകളിലെത്തിയതിനെത്തുടർന്ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ മേലാറ്റിങ്ങൽ വാർഡിൽ (31-ാം വാർഡ്) കർശന ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. പ്രതിവാര ഡബ്ലു.ഐ.പി.ആർ 5നും 10നും ഇടയിലുള്ള 12 തദ്ദേശ സ്ഥാപന വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കിയതായും കളക്ടർ അറിയിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ തന്നെ ഒന്ന്, രണ്ട്, 10, 20, 24 വാർഡുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 10, 16, 36 വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ ആറ്, ഒമ്പത്, 18, 28 വാർഡുകൾ എന്നിവയെയാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |