വർക്കല:യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ പുസ്തകവണ്ടി നോട്ട്ബുക്ക് ചലഞ്ചിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ചെറുന്നിയൂർ മണ്ഡലം കമ്മിറ്റി സ്വരൂപ്പിച്ച പഠനോപകരണങ്ങളുടെ വിതരണം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ചെറുന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.തൻസീൽ കിറ്റ് ഏറ്റു വാങ്ങി.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാഗറിന്റെ അദ്ധ്യക്ഷതയിൽ ഡി. സി.സി ജനറൽ സെക്രട്ടറി എം.ജോസഫ് പെരേര ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ഓമനക്കുട്ടൻ,ഡി.സി.സി മെമ്പറന്മാരായ എം.ജഹാംഗീർ,താന്നിമൂട് എസ്.സജീവൻ,ഇ.എൻ.താജൂദീൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആദർശ് ആറ്റിങ്ങൽ,കെ.എസ്.യു ആറ്റിങ്ങൽ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഹാറൂൺ ഹലീൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനന്തു കൃഷ്ണൻ ,കെ.എസ്.യു. ജില്ലാ സെക്രട്ടറി സുഹൈൽ ആലംകോട്,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ അനസ് പോങ്ങനാട്, ആകാശ് നഗരൂർ,അർജുൻ കല്ലമ്പലം,ചിക്കു സഞ്ജു,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാലിബ് വെട്ടൂർ,സുറുമി ഷൈൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |