തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1070 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1175 പേർ രോഗമുക്തരായി.8.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10528 പേർ ചികിത്സയിലുണ്ട്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 998 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 8 പേർ ആരോഗ്യ പ്രവർത്തകരാണ്.പുതുതായി 1883 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 1533 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.നിലിവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32703 ആയി.
കണ്ടെയ്ൻമെന്റ് സോൺ
കൊവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന് വെമ്പായം പഞ്ചായത്ത് രണ്ടാം വാർഡും പാങ്ങോട് പഞ്ചായത്ത് ആറാം വാർഡും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് കരവാരം പഞ്ചായത്ത് 12-ാം വാർഡ്, വാമനപുരം പഞ്ചായത്ത് ആറാം വാർഡ്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി 33-ാം വാർഡ് എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |