തിരുവനന്തപുരം:സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി നഗരസഭ നിർമ്മിച്ച 12 കുടിവെള്ള കിയോസ്കുകളുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നഗരസഭാങ്കണത്തിൽ നിർവഹിച്ചു. 2.2 കോടി രൂപ ചെലവിൽ നഗരത്തിലെ 25 സ്ഥലങ്ങളിൽ കുടിവെള്ള കിയോസ്കുകൾ നിർമ്മിക്കാനുദ്ദേശിച്ചുള്ള പദ്ധതിയിൽ ആദ്യഘട്ടം പൂർത്തീകരിച്ച 12 കുടിവെള്ള കിയോസ്കുകളുടെ ഉദ്ഘാടനമാണ് നിർവ്വഹിച്ചത്. മേയർ ആര്യ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സ്മാർട്ട്സിറ്റി സി.ഇ.ഒ.ഡോ.വിനയ് ഗോയൽ പദ്ധതി വിശദീകരണം നടത്തി.ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |