SignIn
Kerala Kaumudi Online
Friday, 29 March 2024 1.33 PM IST

കെ.ടി.ഡി.സിയുടെ പായസവിതരണ കൗണ്ടറുകൾ

dd

തിരുവനന്തപുരം: കെ.ടി.ഡി.സി പ്രമുഖ കേന്ദ്രങ്ങളിൽ പായസ വിതരണ കൗണ്ടറുകൾ ഒരുക്കുന്നു. തനത് കേരളീയ രീതിയിൽ തയ്യാർ ചെയ്യുന്ന പായസങ്ങൾ പരമ്പരാഗത രീതിയിൽ രുചിയും ഗുണവും മണവും നിലനിർത്തികൊണ്ടാണ് പാചകവിദഗ്ദ്ധന്മാർ തയ്യാറാക്കുന്നത്. ഗ്രാന്റ് ചൈത്രം ഹോട്ടലിലെ പായസമേള ആഗസ്റ്റ് 11 മുതൽ 21 വരെയാണ്. അടപ്രഥമൻ, കടലപായസം, പാലട, പാൽപായസം, നവരസപായസം, ക്യാരറ്റ് പായസം, പൈനാപ്പിൾ പായസം, പഴം പായസം, മാമ്പഴപായസം, ഗോതമ്പ് പായസം, പരിപ്പുപ്രഥമൻ എന്നീവയിൽ ഏതെങ്കിലും രണ്ട് തരം പായസം ദിവസവും മേളകാലയളിൽ ലഭിക്കുന്നതാണ്. ഒരു ലിറ്റർ പായസത്തിന് 350 രൂപയും അരലിറ്ററിന് 180 രൂപയുമാണ് വില. പായസവിതരണ കൗണ്ടറുകളുടെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ചൈത്രം ഹോട്ടലിൽ പതിനൊന്നാം തീയതി നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.