SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.14 PM IST

12,000 ചതുരശ്ര അടി ഓഫീസ് സ്‌പേസ് വർദ്ധിപ്പിച്ച് ടെസ്​റ്റ് ഹൗസ്; ടെക്‌നോപാർക്കിൽ 500 പേർക്ക് തൊഴിലവസരം

ee

തിരുവനന്തപുരം: ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന ബ്രിട്ടൺ ആസ്ഥാനമായ ബഹുരാഷ്ട്ര സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് കമ്പനി ടെസ്റ്റ്ഹൗസ് 12,000 ചതുരശ്ര അടി ഓഫീസ് ഇടം കൂടി സ്വന്തമാക്കി. ഇതോടെ ടെക്‌നോപാർക്ക് ഫേസ് ഒന്നിൽ കമ്പനിയുടെ ഓഫീസ് ഇടം 24,000 ചതുരശ്ര അടിയായി. പുതുതായി 500 പേർക്കുകൂടി ഇവിടെ ജോലി ലഭിക്കും. വളരെവേഗം വളരുന്ന കമ്പനി ഇക്കൊല്ലം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരെ നിയമിച്ചത് ഇന്ത്യയിലാണ്. ഇന്ത്യയിൽ ടെക്‌നോപാർക്കിലാണ് ആസ്ഥാനം.

മികച്ച സോഫ്റ്റ്‌വെയർ ടെസ്റ്റിംഗിന് മൂന്ന് രാജ്യാന്തര പുരസ്‌കാരങ്ങളും കമ്പനി അടുത്തിടെ സ്വന്തമാക്കിയിരുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോള തലത്തിൽ റിക്രൂട്ട്‌മെന്റുകൾക്ക് നേതൃത്വം നൽകുന്നതിനും കമ്പനിയുടെ മുൻനിര എച്ച്.ആർ വിദഗ്ദ്ധനായ അജിത് കുമാറിനെ കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസറായി നിയമിച്ചിട്ടുണ്ട്. ഇരുപതിലേറെ രാജ്യങ്ങളിലായി ഫോർച്യൂൺ 500 കമ്പനികൾ ഉൾപ്പെടെ 275 കമ്പനികൾക്ക് ടെസ്റ്റ്ഹൗസ് സേവനം നൽകുന്നുണ്ട്. യു.കെ, യു.എസ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ ടെസ്റ്റ്ഹൗസിന് ശക്തമായ സാന്നിദ്ധ്യമുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി വളർച്ചയുടെ പാതയിലാണ് ടെസ്റ്റ്ഹൗസ്. കൊവിഡ് സാധാരണ നിലയിലാകുന്നതോടെ കൂടുതൽ പേർക്ക് ജോലി ലഭിക്കും'

രാജേഷ് നാരായൺ,​

സി.ഇ.ഒ, ടെസ്റ്റ്ഹൗസ്,​

ഏഷ്യാപസഫിക്, മിഡിൽ ഈസ്റ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.