തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി മഹോത്സവത്തിനുള്ള നിറകതിർ നൽകുന്നതിനായിപുത്തരിക്കണ്ടത്തും നിയമസഭാ വളപ്പിലും നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ് നടത്തി. നിയമസഭാ വളപ്പിൽ ഇന്നലെ രാവിലെ സ്പീക്കർ എം.ബി. രാജേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ചേർന്ന് കറ്റ കൊയ്ത് മേയർ ആര്യാ രാജേന്ദ്രന് കൈമാറി.
പുത്തരിക്കണ്ടം മൈതാനത്ത് മന്ത്രിമാരായ പി. പ്രസാദ്, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ ചേർന്ന് കൊയ്ത്ത് നടത്തി കറ്റകൾ മേയർക്ക് കൈമാറി. ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, നഗരസഭയിലെയും കൃഷി വകുപ്പിലെയും ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൊയ്തെടുത്ത കറ്റകൾ ഇന്നലെ വൈകിട്ട് 4ന് മേയർ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം അധികൃതർക്ക് കൈമാറി. ഡെപ്യൂട്ടി മേയർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |