തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവത്കരണത്തിനായുള്ള ' നശാ മുക്ത് ഭാരത് അഭിയാൻ ' പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ കലാജാഥ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു. വെള്ളനാട് നമസ്തെ ഹോമിൽ നിന്ന് ആരംഭിച്ച കലാജാഥ തിരുവനന്തപുരം ശ്രീചിത്രാ ഹോമിൽ സമാപിച്ചു.
പദ്ധതിയുടെ ഭാഗമായി നിരവധി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ നടപ്പാക്കുകയാണെന്ന് ഉദ്ഘാടന ചടങ്ങിൽ കളക്ടർ പറഞ്ഞു. ജില്ലാ വനിതാ ശിശു വികസന ഓഫിസർ സബീന ബീഗം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ എം. ഷൈനിമോൾ, ഗവൺമെന്റ് ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എ.വി. ഷീജ, ഡോ.എൽ.ആർ. മധുജൻ, ജില്ലാ സാമൂഹ്യനീതി ഓഫിസ് സീനിയർ സൂപ്രണ്ട് ഇ. തമ്പി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |