തിരുവനന്തപുരം : വേൾഡ് മലയാളി ഫെഡറേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെ സഹായിക്കുന്നതിനായി കൈരളിക്കൊരു കൈതാങ്ങ്" എന്ന പദ്ധതിയുടെ ഭാഗമായി ജീവൻരക്ഷ മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്തു. മന്ത്രി അഡ്വ. ആന്റണി രാജു മേയർ ആര്യ രാജേന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രഷറർ എസ്.എസ്. സുനിൽ, മിഡിൽ ഈസ്റ്റ് കോഓർഡിനേറ്റർ ടോം ജേക്കബ്, ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ തോമസ് വൈദ്യൻ,ഗ്ലോബൽ ഫോറം ലീഗൽ കോർഡിനേറ്റർ അഡ്വ. ശ്രീജിത്ത് പ്രേമചന്ദ്രൻ ,ജില്ലാ കൺവീനർ റസൽ,ജോയിന്റ് കൺവീനർ രാധിക, എക്സിക്യൂട്ടീവ് മെമ്പർ ഹിലാൽ, മെഡിക്കൽ സർവീസ് കോർപ്പറേഷൻ അസിസ്റ്റന്റ് മാനേജർ ഡോ.രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |