തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസമായി കൃഷിവകുപ്പും ഹോർട്ടികോർപ്പും സംയുക്തമായി സംഘടിപ്പിച്ച 'ഓണസമൃദ്ധി 2021'. കർഷകരിൽ നിന്ന് 20% -30% ഉയർന്ന നിരക്കിൽ ശേഖരിച്ച കാർഷികോത്പന്നങ്ങൾ 30% സബ്സിഡി നിരക്കിലാണ് ഹോർട്ടികോർപ്പ് മാർക്കറ്റുകളിൽ വിൽക്കുന്നത്. ഇതുവഴി ആവശ്യക്കാർക്ക് പച്ചക്കറികൾ കുറഞ്ഞ വിലയിൽ ലഭ്യമാകും.
ജൈവ പച്ചക്കറികൾക്കായി പ്രത്യേക സ്റ്റാളുമുണ്ട്. നാടൻ പച്ചക്കറികൾക്ക് ആവശ്യക്കാർ ഏറെയായതിനാൽ ആൾക്കൂട്ടം ഒഴിവാക്കാൻ പ്രത്യേക ബില്ലിംഗ് കൗണ്ടറുകളും ആരംഭിച്ചിരുന്നു. ഒരേസമയം 20 പേർക്ക് മാത്രമാണ് മാർക്കറ്റുകളിൽ പ്രവേശനം. 2000 മാർക്കറ്റുകളിൽ 1350 എണ്ണം കൃഷിഭവനുകളും 500 എണ്ണം ഹോർട്ടികോർപ്പും 150 എണ്ണം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലുമാണ് നടത്തുന്നത്.
ഹോർട്ടികോർപ്പ് മാർക്കറ്റുകൾ
നാടൻ ജൈവ പച്ചക്കറികൾ ഓപ്പൺ
മാർക്കറ്റുകളെക്കാൾ കുറഞ്ഞ വിലയിൽ
കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച
വിഷമില്ലാത്ത പച്ചക്കറികൾ
മരത്തക്കാളി, റാഡിഷ്, ചൗചൗ, ലീഫി കാരറ്റ്, ലീഫി ബീറ്റ്റൂട്ട്
എന്നിങ്ങനെ വിവിധയിനം ജൈവ പച്ചക്കറികൾ ആവശ്യാനുസരണം
തിരഞ്ഞെടുക്കാൻ കൗണ്ടർ സംവിധാനം
ഇനങ്ങളുടെ ഹോർട്ടികോർപ്പ് /
ഓപ്പൺ മാർക്കറ്റ് വില ചുവടെ
തക്കാളി 27/30
ഇഞ്ചി 38/60
ബീറ്റ്റൂട്ട് 43/50,
ഏത്തക്കായ 42/50
ഉള്ളി 48/50
വെള്ളരി 12/15,
ചേന 29/30
മത്തൻ 20/21
ബീൻസ് 46/49
പടവലം 28
റാഡിഷ് 32
ചൗചൗ 35
ലീഫി കാരറ്റ് 70
ലീഫി ബീറ്റ്റൂട്ട് 68,
മരത്തക്കാളി 90
തക്കാളി 49
മൂന്നാർ ബീൻസ് 138
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |