തിരുവനന്തപുരം :പുരോഗമന കലാ സാഹിത്യ സംഘം പേരൂർക്കട മേഖലാ കമ്മിറ്റി പഠനസമിതി കർഷക ദിനത്തിൽ അതിജീവനകാലത്തെ കർഷക പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു.പ്ളാനിംഗ് ബോർഡ് അംഗം ഡോ. ജിജു പി. അലക്സ് വിഷയ വിതരണം നടത്തി.എൻ.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ കേന്ദ്രകമ്മിറ്റി അംഗം ലളിതാബാലൻ, മാറയ്ക്കൽ വിജയകുമാർ എന്നിവർ സംസാരിച്ചു.ബി.സതീഷ് കുമാർ സ്വാഗതവും വി.ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |