നെടുമങ്ങാട്: സംസ്ഥാനസർക്കാരും സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റും കൈകോർത്ത് വിജത്തിലെത്തിച്ച ഓണക്കിറ്റിനെതിരായ പ്രചാരണം ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. വെമ്പായം വേറ്റിനാട് ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്കായുള്ള കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തേവാസികൾക്കൊപ്പം സദ്യയും കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. സി.പി.ഐ വട്ടപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വൈശാഖ്, സി.പി.ഐ തേക്കട എൽ.സി സെക്രട്ടറി കൊഞ്ചിറ മുരളി, പഞ്ചായത്ത് അംഗങ്ങളായ പ്രഭാ, രാജേഷ് കണ്ണൻ, പദ്മകുമാർ, ശാന്തി മന്ദിരം പ്രസിഡന്റ് സന്തോഷ് തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |