SignIn
Kerala Kaumudi Online
Thursday, 25 April 2024 11.37 AM IST

വാഹനങ്ങൾ മോഷണം പോകുന്നു,​ നശിക്കുന്നു; നഗരസഭയ്ക്ക് അനക്കമില്ല

ddddddd

തിരുവനന്തപുരം: വാഹനങ്ങൾ മോഷണം പോയിട്ടും വെറുതെ കിടന്ന് നശിച്ചിട്ടും നഗരസഭ ഇടപെടുന്നില്ലെന്ന് ആക്ഷേപം. 225 വാഹനങ്ങൾ ഉടമസ്ഥതയിലുണ്ടെന്നാണ് അധികൃതരുടെ വാദം. കഴിഞ്ഞ ജൂലായ് 14ന് പഴയതും നശിച്ചതുമായ വാഹനം ലേലം ചെയ്യാൻ നഗരസഭ തീരുമാനിച്ചപ്പോൾ ഉദ്യോഗസ്ഥർ തയ്യാറാക്കിയ കണക്കാണിത്. എന്നാൽ 2019-2020 വാർഷിക ഭരണസമിതി റിപ്പോർട്ടിൽ നഗരസഭയുടെ ഉടമസ്ഥതയിൽ 137 വാഹനങ്ങളുണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 88 വാഹനങ്ങളുടെ കുറവ് ആ റിപ്പോർട്ടിലുണ്ട്.
225 വാഹനങ്ങളുള്ളതിൽ 100 എണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായുള്ളത്. 125 വാഹനങ്ങൾ പ്രവർത്തനക്ഷമമല്ലെന്നും പല വാഹനങ്ങളും മോഷണം പോയിട്ടുണ്ടെന്നും അധികൃതർ തന്നെ വ്യക്തമാക്കുന്നു.

87 വാഹനങ്ങളാണ് നിലവിൽ നിരത്തിൽ ഓടുന്നതെന്നും 13 എണ്ണം അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിലാണെന്നും കഴിഞ്ഞ കൗൺസിലിൽ മരാമത്ത് വകുപ്പ് വ്യക്തമാക്കിയിരുന്നു. 50 വാഹനങ്ങൾ നഗരസഭയുടെ പല സോണുകളിൽ നിന്ന് മോഷണം പോയെന്നാണ് കണക്ക്. എന്നാൽ മോഷണം പോയതിന്റെ കൃത്യമായ കണക്ക് നഗരസഭയുടെ പക്കലില്ലെന്നതാണ് സത്യം.

വാഹനങ്ങൾ മോഷണം പോയതിന് പൊലീസിൽ നഗരസഭ ഇതുവരെ പരാതിയും നൽകിയിട്ടില്ല. പല വാഹനങ്ങളിൽ നിന്ന് റിം, ടയർ, ബാറ്ററി, ഗിയർബോ‌ക്‌സ് എന്നിവയൊക്കെ നഷ്ടമായതോടെ പ്രവർത്തന രഹിതമായവ ലേലം ചെയ്യാനെത്തിയവരും പിന്മാറുകയാണ്. വാഹനങ്ങൾ മോഷണം പോയതിനെപ്പറ്റി അന്വേഷിക്കാൻ ബി.ജെ.പി, യു.ഡി.എഫ്, ഭരണസമിതിയിൽ നിന്ന് ഒരാളെ വീതം തിരഞ്ഞെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താതെ സമിതി എങ്ങനെ മുന്നോട്ടുപോകുമെന്നാണ് ചോദ്യം.
വിളപ്പിൽശാല മാലിന്യ സംസ്‌കരണ പ്ളാന്റ് അടച്ചുപൂട്ടിയതോടെ ഓട്ടമില്ലാതായ മാലിന്യ ലോറികൾ നഗരസഭയുടെ വിവിധ സ്ഥലങ്ങളിലായി നശിക്കുകയാണ്.

സംരക്ഷണം പേരിൽ മാത്രം

----------------------------------------------

വെറുതെയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മീതെ മാലിന്യങ്ങളും പാഴ്‌ച്ചെടികളും മൂടിക്കഴിഞ്ഞു. വർഷങ്ങളായി മഴയും വെയിലുമേറ്റ് നശിച്ച ഇവയുടെ ടയറുകൾ പഞ്ചറായി. പല വാഹനങ്ങളും അറ്റകുറ്റപ്പണി നടത്തി പൂർവ സ്ഥിതിയിലാക്കാൻ പുതിയ വാഹനങ്ങളുടെ വിലയോളം ചെലവാകുന്ന സ്ഥിതിയാണ്. കാലപ്പഴക്കമില്ലാത്ത വാഹനങ്ങൾ ലേലം ചെയ്‌ത് വിൽക്കാൻ സർക്കാരിൽ നിന്നുള്ള പ്രത്യേക ഉത്തരവ് ലഭിക്കാത്തതാണ് തടസമെന്നായിരുന്നു നഗരസഭ അധികൃതർ മുമ്പ് പറ‌ഞ്ഞത്.

നിലവിലുള്ളത്

-----------------------------

നിലവിൽ 24 പിക്കപ്പ് ഓട്ടോകൾ,

12 ടിപ്പറുകൾ,

5 പിക്കപ്പുകൾ

17 ജീപ്പ് ബൊലേറോ വാഹനങ്ങൾ

7 കാറുകൾ

2 ജെ.സി.ബി

3 ഫോർസ് ട്രാവലറുകൾ

മറ്റു വാഹനങ്ങൾ

( നഗരസഭയുടെ കണക്ക് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.