തിരുവനന്തപുരം: മാലിന്യ നീക്കം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നൽകിയ കത്തിനെ തുടർന്ന് നഗരസഭയിൽ 26ന് പ്രത്യേക കൗൺസിൽ ചേരും. പല വാർഡുകളിലെയും കൗൺസിലർമാർ അറിയാതെ വാർഡുകളിലെ കണ്ടിജന്റ് തൊഴിലാളികളെ പിൻവലിക്കുന്നതിനാൽ മാലിന്യ നീക്കം വെല്ലുവിളിയായിരിക്കുകയാണെന്നാണ് ആക്ഷേപം. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പലരുടെയും താത്പര്യങ്ങൾക്കനുസരിച്ചാണ് തൊഴിലാളികളെ മാറ്റുന്നതെന്നും തൊഴിലാളികളുടെ അഭാവം മൂലം മാലിന്യ നീക്കം പല സ്ഥലത്തും നടക്കുന്നില്ലെന്നും ബി.ജെ.പി ആരോപിച്ചു. എന്നാൽ 26ന് വൈകിട്ട് 4 മുതൽ 6 വരെയാക്കി കൗൺസിൽ യോഗത്തിന്റെ സമയം വെട്ടിച്ചുരുക്കിയതിനെതിരെ പരാതി നൽകുമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |