തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 810 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 601 പേർ രോഗമുക്തരായി.11.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 9332 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 740 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.ഇതിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്.പുതുതായി 944 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.1997പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 27363 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |