SignIn
Kerala Kaumudi Online
Saturday, 20 April 2024 11.45 AM IST

ജില്ലയിൽ 8,34,960 പേർ ഓണക്കിറ്റ് കൈപ്പറ്റി; ഓണക്കിറ്റും റേഷനും 31 വരെ ലഭിക്കും

ddd

തിരുവനന്തപുരം: ജില്ലയിൽ ഇതുവരെ 8,34,960 റേഷൻ കാർഡ് ഉടമകൾ സൗജന്യ ഓണക്കിറ്റ് കൈപ്പറ്റിയതായി ജില്ലാ സപ്ലേ ഓഫീസർ സി.എസ്. ഉണ്ണിക്കൃഷ്ണകുമാർ അറിയിച്ചു. ആഗസ്റ്റ് മാസത്തെ റേഷൻ വിതരണവും ഓണക്കിറ്റ് വിതരണവും 31ന് അവസാനിക്കുന്നതിനാൽ അർഹരായവർ ഉടൻ ഇവ കൈപ്പറ്റണമെന്നും അദ്ദേഹം അറിയിച്ചു. ഓണക്കിറ്റ് വാങ്ങിയവരിൽ 56,972 കാർഡ് ഉടമകൾ എ.എ.വൈ വിഭാഗത്തിലും 3,86,944 പേർ പി.എച്ച്.എച്ച് വിഭാഗത്തിലും 2,20,601 പേർ നോൺ സബ്സിഡി വിഭാഗത്തിലും 1,70,443 പേർ സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിലുള്ളവരുമാണ്. ആശ്രമങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിൽ നാലുപേർക്ക് ഒന്ന് എന്ന കണക്കിലും ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്.

ഈ മാസം ഇതുവരെ ജില്ലയിൽ 85 ശതമാനം കാർഡ് ഉടമകൾ റേഷൻ വാങ്ങിയതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.