തിരുവനന്തപുരം :ശ്രീമദ് ശാശ്വതികാനന്ദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. മണക്കാട് ശ്രീമദ് ശാശ്വതികാനന്ദ സ്വാമി മെമ്മോറിയൽ റോഡിലെ സ്വാമി ശാശ്വതികാനന്ദ ജന്മഗൃഹത്തിൽ നടന്ന ആഘോഷം ട്രസ്റ്റ് ചെയർമാൻ മണക്കാട് സി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.സി. മഹേശ്വരി ദീപം തെളിച്ചു. ശ്രീസുഗത് ഗുരുകൃതി ആലാപനം നടത്തി. പേട്ട ജി. രവീന്ദ്രൻ ശ്രീനാരായണ ഗുരുജയന്തി സന്ദേശം നൽകി.ഡി.കൃഷ്ണമൂർത്തി,തലശേരി സുധാകർജി, വിജയകുമാർ സി, ദീപക് നാഗപ്പൻ,ശിവകുമാർ,എസ്. പ്രസാദ്,ട്രസ്റ്റ് സെക്രട്ടറി മനോജ് ബാബു സ്വാഗതവും കെ. ശകുന്തള കൃതജ്ഞതയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |