തിരുവനന്തപുരം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്ത് ബി.ജെ.പി സംസ്ഥാന സമിതിയംഗം തോട്ടയ്ക്കാട് ശശി തയ്യാറാക്കിയ 'പ്രാഗ് ജ്യോതിഷപുരവും തിബറ്റും' എന്ന യാത്രാവിവരണ പുസ്തകം ഹോട്ടൽ ഹൈസിന്തിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ പ്രതി കെ. രാമൻപിള്ള സ്വീകരിച്ചു. മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി സംസ്ഥാന കൗൺസിലംഗം ശ്രീവരാഹം വിജയൻ സ്വാഗതം പറഞ്ഞു. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ബീ ടെക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അർജ്ജുൻ.ഡി.എസിനെയും, സിവിൽ എൻജിനിയറിംഗ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ നന്ദിനി കൃഷ്ണയെയും 100 വേദികളിൽ വന്ദേ മാതരം ആലപിച്ച അനഘ.എസ്.അനിലിനെയും ഗോവ ഗവർണർ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |