തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു.നിലയം രക്ഷാധികാരി ചേന്തി അനിലിന്റെ നേതൃത്വത്തിൽ രാവിലെ 7ന് പുഷ്പാലങ്കൃതമായ ഗുരു മന്ദിരത്തിൽ ഗുരുപൂജയും, വൈകിട്ട് 4മുതൽ ആത്മീയ ആചാര്യനും പുളിക്കൽ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ പ്രസിഡന്റ് തലനാട് ചന്ദ്രശേഖരൻ നായർ 'മതാതീത ആത്മീയത'യെ വിഷയമാക്കി പ്രഭാഷണവും നടത്തി. 6.45ന് ദീപാരാധനയും 7ന് ഗുരു പൂജയോടു കൂടി ആഘോഷങ്ങൾ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |